രാജ്യത്ത് അതിക്രമങ്ങള്‍ കൂടിവരികയാണ്. മതത്തിന്‍റെ പേരിലുള്ള വേര്‍തിരിവുകളെ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. ഇന്ന് നമ്മുടെ രാജ്യത്ത് ബിജെപിയും ആര്‍ എസ് എസും അക്രവും വിദ്വേഷവും പടര്‍ത്തിയിരിക്കുകയാണ്. ഇത്തരം നീക്കങ്ങള്‍ ഇന്ത്യയ്ക്ക് ഒരിക്കലും ഗുണം ചെയ്യില്ലെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
ജി 23- ക്ക് ഔദ്യോഗിക സ്ഥാനാര്‍ഥിയില്ലെന്നും മനീഷ് തിവാരിയും ശശി തരൂരും സ്വന്തം താത്പര്യപ്രകാരമാണ് മത്സരിക്കുന്നതെന്നും പി ജെ കുര്യന്‍ വ്യക്തമാക്കി. ജി 23 യോട് അടുത്ത് നില്‍ക്കുന്നത് മനീഷ് തിവാരിയാണെന്ന് പറഞ്ഞ പി ജെ കുര്യന്‍ തങ്ങള്‍ ഉയര്‍ത്തിയ ആശയമാണ് രാഹുല്‍ ഗാന്ധി ഇപ്പോള്‍ നടപ്പിലാക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
കയികാഭിരുചി വളര്‍ത്തണമെന്നും അത്തരം രീതികള്‍ കൊണ്ട് ഭയത്തെയില്ലാതെയാക്കാന്‍ സാധിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അരിക്കോട് സുല്ലമുസലാം സയന്‍സ് കോളേജിലെ ഇന്ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഹുല്‍ ഗാന്ധി.